AG Bahrain
AG Bahrain
  • Home
  • News
  • Our Pastors
  • Ministries
  • Our Church
    • Church history
    • Worship service schedule
  • Gallery
  • Activities
  • More
    • Home
    • News
    • Our Pastors
    • Ministries
    • Our Church
      • Church history
      • Worship service schedule
    • Gallery
    • Activities
  • Home
  • News
  • Our Pastors
  • Ministries
  • Our Church
    • Church history
    • Worship service schedule
  • Gallery
  • Activities

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മിഡില്‍ ഈസ്റ്റ് റീജിയണ്‍ രൂപീകരിച്ചു

ദുബായ്: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുള്ള എ.ജി. മലയാളം ഡിസ്ട്രിക്ട് സഭകളുടെ സംയുക്ത വേദിയായി എ.ജി.എം.ഡി.സി. മിഡില്‍ ഈസ്റ്റ് റീജിയണ്‍ രൂപീകരിച്ചു. പാസ്റ്റര്‍ പി.എം. ജോയി (ബഹ്റിന്‍), പാസ്റ്റര്‍ സഖറിയ എബ്രഹാം (ദുബായ്), പാസ്റ്റര്‍ പി.എം. ജോര്‍ജ് (ദോഹ) എന്നിവര്‍ ഡയറക്ടര്‍, സെക്രട്ടറി, ട്രഷറാര്‍ ചുമതലകളില്‍ നിയമിതരായി.


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു മിഡില്‍ ഈസ്റ്റ് റീജിയണ്‍ രൂപീകരണം. പതിറ്റാണ്ടുകളായി എല്ലാ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും മലയാളം ഡിസ്ട്രിക്ടിന് സഭകളുണ്ട്. സഭകള്‍ എല്ലാം ഡിസ്ട്രിക്ട് നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വന്നത്. എന്നാല്‍ സഭകളുടെ എണ്ണം വര്‍ദ്ധിക്കുകയും ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് റീജിയന്‍ രൂപീകരണം അനിവാര്യമായ സാഹചര്യമാണെന്ന് ഡിസ്ട്രിക്ട് കമ്മിറ്റി ബോധ്യപ്പെട്ടതിനാല്‍ റീജിയന്‍ രൂപീകരണത്തിലേക്ക് കടക്കുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ സെക്ഷനുകള്‍ രൂപീകരിച്ച് കോര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനും റീജിയനുമായി ആലോചിച്ച് നേതൃത്വം നല്‍കും.


മിഡില്‍ ഈസ്റ്റ് റീജിയനുകളിലെ രാജ്യങ്ങള്‍ക്കുള്ളിലുള്ള ദൈവ സഭകള്‍ക്ക് കൂടുതല്‍ ഈഷ്മളമായ ബന്ധങ്ങളിലേക്ക് വളരുവാനും സെക്ഷനുകള്‍ വഴി രാജ്യങ്ങള്‍ തമ്മിലുമുള്ള ആത്മീയ ബന്ധങ്ങള്‍ക്ക് ശക്തി പകരുവാനും പുതിയ നീക്കം പ്രചോദനമാകുമെന്ന് വിശ്വാസ സമൂഹം അഭിപ്രായപ്പെടുന്നു.


ഡയറക്ടര്‍ - പാസ്റ്റര്‍ പി.എം. ജോയി

റീജിയന്‍ ഡയറക്ടര്‍ ആയി നിയമിതനായ പാസ്റ്റര്‍ പി.എം. ജോയി ബഹ്റിന്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശുശ്രൂഷകനാണ്. ജോലിക്കായി ബഹ്റിനിലെത്തിയ അദ്ദേഹം സഭാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ അമ്പതാം വര്‍ഷമാണിത്. പാസ്റ്റര്‍ പി.എം. ജോയി 1981 മുതല്‍ ബഹ്റിന്‍ എ.ജി.യുടെ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു. അഞ്ചല്‍ എ.ജി. സഭാംഗമാണ്. 

ഭാര്യ പരേതയായ മേഴ്‌സി ജോയി. മക്കള്‍: ഗ്ലാഡ്‌സി ഡെന്നി (ബാംഗ്ലൂര്‍), ജിന്‍സി മാത്യു (ഡാളസ്), പാസ്റ്റര്‍ ഗിബ്സൺ ജോയി (ലക്നൗ). മരുമക്കള്‍: പാസ്റ്റര്‍ ഡെന്നി സാം, അജിത് മാത്യു, ജാനറ്റ് ജോയി.

സെക്രട്ടറി - പാസ്റ്റര്‍ സഖറിയ എബ്രഹാം (സാബു)

സെക്രട്ടറിയായി നിയമിതനായ പാസ്റ്റര്‍ സഖറിയ എബ്രഹാം (സാബു) ദുബായ് ശാലേം എ.ജി. സഭയുടെ സീനിയര്‍ ശുശ്രൂഷകനാണ്. ജോലിയോടുള്ള ബന്ധത്തില്‍ ദുബായിയിലെത്തി ജോലിക്കൊപ്പം സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. യു.എ.ഇ. യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ പ്രസിഡന്റും പാസ്റ്റര്‍ സഖറിയ എബ്രഹാമാണ്. എ.ജി. യു.എ.ഇ. സെക്ഷന്‍ കോര്‍ഡിനേറ്ററുമായ പാസ്റ്റര്‍ സഖറിയ എബ്രഹാം പത്തനാപുരം എ.ജി. ഗോസ്പല്‍ സെന്റര്‍ അംഗമാണ്.


ഭാര്യ: സാലി സഖറിയ, മക്കള്‍: സൂസന്‍, ഷാരോണ്‍, സ്റ്റീവ്. മരുമക്കള്‍: രഞ്ജു രാജു, ലിനോയി കുര്യന്‍, അറ്റാല.


ട്രഷറാര്‍ - പാസ്റ്റര്‍ പി.എം. ജോര്‍ജ്

ട്രഷറാര്‍ പാസ്റ്റര്‍ പി.എം. ജോര്‍ജ്, ഖത്തര്‍ (ദോഹ) ബഥേല്‍ എ.ജി. സഭയുടെ സീനിയര്‍ ശുശ്രൂഷകനാണ്. ജോലിയോടൊപ്പം പാസ്റ്റര്‍ പി.എം. ജോര്‍ജ് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തി വരുന്നു. ഖത്തര്‍ സെക്ഷന്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. തടിയൂര്‍ എ.ജി. സഭാംഗമാണ്.


ഭാര്യ: ജെസി ജോര്‍ജ്, മക്കള്‍: ശീലാസ്, ഷാരോണ്‍. മരുമക്കള്‍: ജെഫി, സാം.

Contact Us

Drop us a line!

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

Copyright © 2026 AG Bahrain - All Rights Reserved.

Powered by

This website uses cookies.

We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

DeclineAccept